ക്രൂശില്‍ നിന്നും

വളരെ പ്രശസ്തമായ ഒരു മലയാളം ഗാനമാണ് ‘ക്രൂശില്‍ നിന്നും’ എന്നാരംഭിക്കുന്ന സമര്‍പ്പണ ഗാനം..ഹൃദയ സ്പര്‍ശിയായ ഈ ഗാനത്തിന്റെ രചനയ്ക്ക് പിന്നിലും ഒരു സംഭവമുണ്ട്.

അനേക ക്രിസ്തിയ ഗാനങ്ങള്‍ എഴുതിട്ടുള്ള രാജു വര്‍ഗ്ഗിസ് എന്ന ദൈവ ദാസ്സന്‍ ഒരിക്കല്‍ ന്യൂമോണിയ ബാധിതനായി കിടക്കയില്‍ ആയി. ദൈവിക രോഗ സൌഖ്യത്തിനായി കാത്തുകൊണ്ട്  ചിങ്ങവനത്തുള്ള TPM faith home -ല്‍ വിശ്രമിക്കുന്നു. അങ്ങനെ ഒരു ദിവസം വിശ്രമിക്കുബോള്‍ കിണറില്‍ നിന്നും ആരോ വെള്ളം കോരുന്ന ശബ്ദം… അതേ പോലെ ആ വെള്ളം തിരിക്കെ തുളുമ്പി തുളുമ്പി കിണറിലേക്ക് തിരികെ വീഴുന്ന ശബ്ദവും കേട്ടു. അപ്പോള്‍ ‘ഒഴുകി ഒഴുകി …’ എന്ന ഒരു ആശയം മനസ്സില്‍ ഓടി എത്തി..  ദൈവ വചനത്തില്‍ ധ്യാനിച്ചിരുന്ന തനിക്കു ചില നിമ്മിഷങ്ങള്‍ക്കകം ആ ചിന്തകള്‍ ഒരു ഗാനമായിത്തീര്‍ന്നു. അതോടെ പൂര്‍ണ രോഗ സൌഖ്യവുമായി.!

ക്രൂശില്‍ നിന്നും പാഞ്ഞ് ഒഴുകിടുന്ന
ദൈവ സ് നേഹത്തിന്‍ വന്‍ കൃപയെ
ഒഴുകിയൊഴുകി അടിയനില്‍ പെരുകെണമേ
സ് നേഹ സാഗരമായ്

സ്നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ ഞാനോ കുറയേണമേ

നിത്യ സ് നേഹം എന്നെയും തേടിവന്നു
നിത്യമാം സൌഭാഗ്യം തന്നുവല്ലോ
ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനയ്‌
മാന പാത്രവുമായ്‌

ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
നിന്‍ സ് നേഹം മതിയെനിക്കാശ്വാസമായ്‌
ദൈവ സ് നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ

മയാലോകെ പ്രശംസിച്ചിടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥ
ദൈവ സ് നേഹം ഒന്നേയെന്‍ പ്രശംസയെ
എന്റെ ആനന്ദമേ

———————————————————–

ഗാനരചന: പാസ്റ്റര്‍ രാജു വര്‍ഗീസ്‌
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി

Loving Jiji Sam

Please post your comments here using your Facebook account & share with your friends!

Facebooktwitterrssyoutubeby feather