ഓര്‍മയിലെ ആദ്യത്തെ റെക്കോഡിംഗ്

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ കൊണ്ട് റെക്കോഡിംഗിന് വേണ്ടി പാടിയിട്ടുള്ള പാട്ടുകള്‍ തന്നെ എണ്ണായിരത്തില്‍ അധികമാണ്. നിരവധി സ്റ്റുഡിയോകളില്‍ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ റെക്കോഡിംഗ് ഇന്നും ഓര്‍മയില്‍ ഉണ്ട്.

First recording

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ശരിക്കും പറഞ്ഞാല്‍ ബാലികയായിരിക്കുമ്പോള്‍.. അന്നൊന്നും ഇന്നത്തെപോലെ സ്റ്റുഡിയോകള്‍ അധികം ഇല്ല. കേരളത്തില്‍ ടേപ്പ് റെക്കോര്‍ഡറുകളുടെ പ്രചാരം നടന്നുകൊണ്ടിരിക്കുന്ന കാലം.അത്തരം ഒരു “ഡെക്ക്” സെറ്റിലാണ് റെക്കോര്‍ഡിംഗ് നടക്കുന്നത്.

ഒരു വീട്ടിലാണ് എല്ലാവരും കൂടിയിരിക്കുന്നത്. ജെ. വി. പീറ്റര്‍ അച്ചായന് (കീ ബോര്‍ഡ്‌)‍, സാംസണ്‍ കോട്ടൂര്‍ (വയലിന്‍), റെജി (ഡ്രംസ്), സി. ജെ. ജോര്‍ജ് (റെക്കോഡിസ്റ്റ്), സാം കുഴിക്കാല എന്നിങ്ങെനെ പലരും അന്നുണ്ടായിരുന്നതായി ഓര്‍ക്കുന്നുണ്ട്..

ശ്രീമതി. ലില്ലി ജോണ്‍സന്‍ രചന നിര്‍വഹിച്ച ഒരു ഗാനം:

“പച്ചമരക്കുരിശിന്‍ ചുവട്ടില്‍
ഏകയായ് ദാഹിയായ് ഞാനലഞ്ഞു
ആരോരുമറിയാത്ത എന്‍ വേദന
നാഥന്റെ മുന്‍പില്‍ ഞാന്‍ നിരത്തി” – ഇതായിരുന്നു ഞാന്‍ പാടിയ പാട്ട്.

ഒരു പാട്ട് ആദ്യം മുതല്‍ അവസാനം വരെ ഫുള്‍ ഓര്‍ക്കസ്ട്രയോട് ഒരുമിച്ചു പാടണം. അങ്ങനെയാണ് റെക്കോര്‍ഡ്‌ ചെയ്യുന്നത്. ശരിക്കും ശ്രമകരമായ ജോലി. ആദ്യം മുതല്‍ അവസാനം വരെ ഒരിടത്തും തെറ്റാതെ പാടണം. പാട്ടുകാര്‍ മാത്രമല്ല ഉപകരണങ്ങള്‍ വായിക്കുന്നവരും തെറ്റിക്കാന്‍ പാടില്ല. എങ്ങാനും തെറ്റിയാല്‍ വീണ്ടും ആദ്യം മുതല്‍…. അങ്ങനെ എത്രയോ ടേക്കുകള്‍ കഴിഞ്ഞാണ് ഒരു ഗാനവും തെറ്റില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നത്…

അന്നത്തെ ഓര്‍മകളും അനുഭവങ്ങളും അങ്ങനെ എത്രയോ പേരുടെ കഠിനാദ്ധ്വാനത്തിന്റെ ചരിത്രമാണ്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ മഹത്വമാണ്. മലയാള ക്രൈസ്തവ സംഗീത ശാഖയില്‍ അങ്ങനെ ഒരു സാന്നിധ്യമാവാന്‍ കഴിഞ്ഞതില്‍ ഞാനും അഭിമാനിക്കുന്നു!

Loving Jiji Sam

Please post your comments here using your Facebook account & share with your friends!

Facebooktwitterrssyoutubeby feather