ആദ്യത്തെ “പബ്ലിക് പെര്‍ഫോമന്‍സ്”

ഓരോ ഗായകര്‍ക്കും അവരുടെ ആദ്യഗാനങ്ങള്‍ പ്രിയപ്പെട്ടതാണല്ലോ. ഓര്‍മയില്‍ ഏറെ തങ്ങി നില്‍ക്കുന്നതും. എന്റെയും ആദ്യത്തെ പബ്ലിക് പെര്‍ഫോമന്‍സ് അങ്ങനെ തന്നെയും അതില്‍ കൂടുതലും പ്രാധാന്യം ഉള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

First public performance

ഒരു ഓണം അവധിക്കാലത്ത് പാലായില്‍ വച്ച് നടക്കുന്ന ഒരു ക്യാമ്പ് ആണ് രംഗം. ധാരാളം ആളുകള്‍ സംബന്ധിക്കുന്നുണ്ട്. പാട്ടും പ്രസംഗവും ക്ലാസുകളും ഒക്കെയായി അങ്ങനെ പോകുന്നു പരിപാടികള്‍. പീറ്റര്‍ അച്ചായന്‍ (ജെ. വി. പീറ്റര്‍) നയിക്കുന്ന സംഗീത സംഘവും അവിടെ പാടുന്നുണ്ട്. ഓരോരോ പരിപാടികള്‍ക്കിടയില്‍ അവരുടെ പാട്ടും ഉണ്ടാകും. ഞാനും മറ്റു ചില ബന്ധുക്കളും പങ്കെടുക്കുന്നുണ്ട്.

ഉച്ചസമയത്ത് ഭക്ഷണത്തിനുള്ള സമയം. എന്റെ ചില സഹോദരിമാര്‍ പീറ്റര്‍ അച്ചായനോടായി ചോദിച്ചു:

“മോള്‍ നന്നായി പാടും. ഈ ഇടവേളയില്‍ ഒരു പാട്ട് പാടിക്കാമോ?”

“അതിനെന്താ, പാടാമല്ലോ” – സംഗീതതല്പരനായ അദ്ദേഹം ഉടനെ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.

മൈക്കിനു പിന്നില്‍ കയറി നിന്ന് ഒറ്റയടിക് കൂളായി പാടി. “എന്നേശു നാഥാ, കനിയുകയെന്നില്‍” എന്നാരംഭിക്കുന്ന ഗാനമായിരുന്നു അന്ന് പടിയത്ത്‌. ആളുകള്‍ എല്ലാം അതിശയപൂര്‍വ്വം ഉറ്റു നോക്കി! ‘കുട്ടി നന്നായി പാടിയിരിക്കുന്നു’.

അതൊരു വഴിത്തിരിവായിരുന്നു. കാരണം പീറ്റര്‍ അച്ചായനും എന്നോട് വളരെ താല്പര്യം തോന്നി. പിന്നീട് മറ്റു ധാരാളം വേദികളിലും ബാലികയായ എന്നെയും പാടുവാന്‍ ക്ഷണിക്കുകയുണ്ടായി. അങ്ങനെ, ജിജി സാം എന്ന കൊച്ചു ഗായികയെ പുറം ലോകത്തിനു പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്. അങ്ങനെ, ആ ഒരു പാട്ടും വ്യക്തിയും എന്റെ കരിയറിനെ  നിര്‍ണായകമായി സ്വാധീനിച്ചു.

Loving Jiji Sam

Please post your comments here using your Facebook account & share with your friends!

Facebooktwitterrssyoutubeby feather