Songs

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി!

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി!

മലയാളികള്‍ ആയ നാം എവിടെയും എപ്പോഴും സ്ഥലകാല-സഭാ ഭേദമെന്യേ പാടാറുള്ള ഒരു ഗാനം ഏതെന്നു ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ കഴിയുന്ന ഒരുത്തരമുണ്ട്: “എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി, ഞാന്‍ എന്ത് ചെയ്യേണ്ടു – നിനക്കേശു പരാ..!”

ഗൃഹപ്രവേശത്തിനും വിവാഹവേദിയിലും മരണക്കിടക്കയിലും ആശുപത്രിയിലും പിറന്നാളിലും എന്ന് വേണ്ട, ജീവിതത്തിന്റെ ഏതേതു തുറകളിലും ഉള്ള ഏല്ലാവര്‍ക്കും എത്ര പാടിയിട്ടും എത്ര കേട്ടിട്ടും മതിവന്നിട്ടില്ല ഈ ഗാനം.. ഇനിയും.. ഹൃദയത്തിന്റെ ആഴങ്ങളില്‍ എഴുതിവച്ചിട്ടുള്ളതുപോലെ അത്രയ്ക്ക് ശക്തമായ ഒരു ബന്ധമാണ് ഈ ഗാനത്തോട്‌ മലയാളികള്‍ക്കുള്ളത്.

നിങ്ങളെപ്പോലെ തന്നെ എനിക്കും ഇത് പ്രിയ ഗാനമാണ്. ഇതിലും ലളിതമായും ആത്മാര്‍ത്ഥമായും ദൈവത്തോട് നന്ദി പറയുവാന്‍, നമ്മെത്തന്നെ നല്‍കുവാന്‍ എങ്ങനെയാണ് നമുക്ക് കഴിയുക?

പി. വി. തൊമ്മി ഉപദേശി രചിച്ച ആ പഴയഗാനം വീണ്ടും ഒരിക്കല്‍ക്കൂടെ

Get the Flash Player to see the wordTube Media Player.

 

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി ഞാന്‍
എന്തു ചെയ്യേണ്ടു നിനക്കേശു പരാ – ഇപ്പോള്‍

നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടിടുന്നെ – ദേവാ

പാപത്തില്‍ നിന്നു എന്നെ കോരിയെടുപ്പാനായ്‌
ശാപ ശിക്ഷകള്‍ ഏറ്റ ദേവാത്മജാ – മഹാ

എന്നെ അന്‍പോടു ദിനം തോറും നടത്തുന്ന
പൊന്നിടയനനന്ത വന്ദനമെ – എന്റെ

അന്ത്യം വരെയുമെന്നെ കാവല്‍ ചെയ്തിടുവാന്‍
അന്തികെയുള്ള മഹല്‍ ശക്തി നീയെ – നാഥാ

താതന്‍ സന്നിധിയിലെന്‍ പേര്‍ക്കു സദാ പക്ഷ –
വാദം ചെയ്യുന്ന മമ ജീവ നാഥാ

കുറ്റം കൂടാതെ എന്നെ തേജസ്സിന്‍ മുന്‍പാകെ
മുറ്റും നിറുത്താന്‍ കഴിവുള്ളവനെ – എന്നെ

മന്നിടത്തില്‍ അടിയാന്‍ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരു നാമത്തിനു – ദേവാ

————————————————————
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌
വീഡിയോ: അനീഷ്‌, ഹ്യൂസ്റ്റന്‍

Loving Jiji Sam

Please post your comments here using your Facebook account & share with your friends!

happy wheels

admin

September 15th, 2011

1 Comment

One Comment

  1. Biju Yohannan says:

    Very beautiful Website with spiritual enrichment. It is just like a single dish filled all kinds of spiritual treats. Very nice songs collection. May God Bless you, your family and your ministry.