‘ആശ്വാസദായകന്‍’ – ആത്മീയയാത്ര തീം സോംഗ്

കേരളത്തില്‍ റേഡിയോ പ്രക്ഷേപണത്തിന് ഒരു സുവര്‍ണകാലമായിരുന്നു ആത്മീയ സന്ദേശങ്ങളും റേഡിയോ നിലയങ്ങളിലൂടെ മുഴങ്ങിത്തുടങ്ങിയ എണ്‍പതുകള്‍.. അന്ന്, സ്വന്തമായി റേഡിയോ ഉള്ള ലോകമെങ്ങുമുള്ള മലയാളികളുടെ ഭവനങ്ങളില്‍ പ്രഭാതഗാനമായി ഒഴുകിയെത്തിയിരുന്ന ഒരു ഗാനമുണ്ട്.. ഓര്‍മയുടെ ഒരു കോണില്‍ ഇന്നും ഒളിഞ്ഞിരിക്കുന്ന ആ ഗാനം മറ്റൊന്നുമല്ല, ആത്മീയ യാത്രയുടെ റേഡിയോ പ്രക്ഷേപണത്തിന്റെ തീം സോംഗ് ആയിരുന്ന ‘ആശ്വാസ ദായകന്‍ യേശു നയിക്കുന്ന ആത്മീയ യാത്രയില്‍ പങ്കു ചേരൂ..’ എന്ന ഹൃദയസ്പര്‍ശിയായ ഗാനം..

Memories

പാടിത്തുടങ്ങിയിട്ടു അധികമൊന്നുമായില്ല, ഈ ഗാനത്തിന് ഫീ- മെയില്‍ സിങ്ങറായി എന്നെ വിളിച്ചു. പരിചയസമ്പന്നരായ സംഗീതജ്ഞര്‍.. പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ. എ. ജെ. ജോസഫ്‌ ഈണം നല്‍കിയ ഗാനം.. അധികമൊന്നും പരിചയമില്ലാത്ത ബാലിക എങ്കിലും നന്നായിത്തന്നെ പാടി. പിന്നീടതൊരു ചരിത്രത്തിന്റെ ഭാഗമായി മാറും എന്നറിയാതെ തന്നെ.. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റൊട്ടും കുറയാത്ത ആ മനോഹര ഗാനം ഇതാ ഇവിടെ.. കൂടെ പാടിയിരിക്കുന്നത് ആത്മീയ യാത്ര ഗായക സംഘത്തിലെ ഗായകനായ ശ്രീ. തോമസ്‌ വില്ല്യംസ്. മനോഹരമായ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്  വയലിൻ ജേക്കബ്‌.

ആശ്വാസദായകൻ യേശു നയിക്കുന്ന
ആത്മീയ യാത്രയിൽ പങ്കു ചേരൂ
ചങ്കിലെ ചോര നിനക്കായ് ഒഴുക്കിയ
കർത്താവു നിന്നെ വിളിച്ചിടുന്നു

കൂരിരുളിൻ താഴ്‌വരയിൽ നീ
വഴിയറിയാതെ അലയുമ്പോൾ
വഴിയും സത്യവും ജീവനുമായവൻ
കരുണാമയനായ് വിളിച്ചിടുന്നു!

വേദന നിറയും ഈ തടവറയിൽ നീ
തഴുതഴിയാനായ് കേഴുമ്പോൾ
വഴിയും സത്യവും ജീവനുമായവൻ
കരുണാമയനായ് വിളിച്ചിടുന്നു!

Please post your comments here using your Facebook account & share with your friends!

Facebooktwitterrssyoutubeby feather