8000 ഗാനങ്ങളുടെ റെക്കോഡ് !

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ സംഗീത സപര്യയില്‍ ജിജി റെക്കോഡിങ്ങിനു വേണ്ടി മാത്രം പാടിയിട്ടുള്ളത് എണ്ണായിരത്തില്‍ അധികം ഗാനങ്ങളാണ്. ആദ്യകാലത്തെ പാട്ടുകളുടെ കണക്കുകള്‍ കൃത്യമായി കൈവശം ഇല്ല. എന്നാല്‍ വിവാഹശേഷം പാടിയിട്ടുള്ള ഗാനങ്ങളുടെ ലിസ്റ്റ് കൈവശം ഉണ്ട്. ഭര്‍ത്താവ് സാജു ഇത് പ്രത്യകം ശ്രദ്ധിക്കുന്നു.

8000 recorded songs

ഇത്രയും നീണ്ട വര്‍ഷങ്ങളിലെ ഒരു കരിയറില്‍ ക്രിസ്തീയ ഗാനങ്ങള്‍ മാത്രമാണ് ജിജി പാടിയിട്ടുള്ളത്. ഈ ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ട് ഇത്രയും ഗാനങ്ങള്‍ പാടാന്‍ സാധിച്ചത് എടുത്തു പറയാവുന്ന ഒരു കാര്യം തന്നെയാണ്. മാത്രമല്ല സാധിക്കാവുന്നതിന്റെ പരമാവധിയാണിത് എന്നതിലും സംശയമില്ല.

മലയാള ക്രൈസ്തവ സംഗീത രംഗത്തെ പ്രഗത്ഭരായ സംഗീതജ്ഞരുടെ കൂടെ തുടക്കം മുതല്‍ പാടുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പ്രശസ്തരായ വയലിന്‍ ജേക്കബ്‌, ജെര്‍സന്‍ ആന്റണി, ജോസ് മാടശേരില്‍, ആല്‍ബര്‍ട്ട് വിജയന്‍, സണ്ണി ചിറയിന്‍കീഴ്‌, ബെന്നി ജോണ്‍സന്‍, ഐസക് ജോണ്‍, സ്റ്റീഫന്‍ ദേവസ്സി, ജേക്കബ്‌ കൊരട്ടി, സാബു ആന്റണി, സാംസണ്‍ കോട്ടൂര്‍, സുനില്‍ സോളമന്‍ തുടങ്ങിയവര്‍ ഈ നേട്ടത്തിലേക്ക് ജിജിയോടൊപ്പം കൂടെ യാത്ര ചെയ്തവരാണ്.

മാര്‍ക്കോസ്, കെസ്റ്റര്‍, ജോളി എബ്രഹാം, മാത്യു ജോണ്‍, ബിനോയ്‌ ചാക്കോ, കുട്ടിയച്ചന്‍, വിജയ്‌ ബനടിക്റ്റ്, ദലീമ തുടങ്ങിയ സഹപ്രവര്‍ത്തകരെയും ഈ നേട്ടത്തിന് പിന്നില്‍ എടുത്തു പറയേണ്ടതായിട്ടുണ്ട്.

ഓരോ നേട്ടങ്ങള്‍ക്ക്‌ പിന്നിലും അവസരങ്ങളും പ്രോത്സാഹനവും നല്‍കി മുന്നോട്ടു നയിച്ച പ്രിയപ്പെട്ടവര്‍ക്കുള്ള നന്ദി മറക്കാതെ ഓര്‍പ്പിക്കുകയാണ് ജിജി സാം.

Loving Jiji Sam

Please post your comments here using your Facebook account & share with your friends!

Facebooktwitterrssyoutubeby feather

3 thoughts on “8000 ഗാനങ്ങളുടെ റെക്കോഡ് !

  1. God gave you such a wonderful voice. I am so glad you are only using that voice to sing christian songs. God Bless you.

Comments are closed.