സുവര്‍ണ്ണഗീതങ്ങളുടെ 30 വര്‍ഷങ്ങള്‍ !

ക്രൈസ്തവ സംഗീത പ്രേമികളില്‍ മലയാളക്കരയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഇതു പ്രായത്തിലുള്ള വ്യക്തിക്കും തിരിച്ചറിയാവുന്ന ശബ്ദമാണ് ജിജിയുടേത്. തലമുറകളെ ബന്ധിപ്പിച്ചു കൊണ്ട് കഴിഞ്ഞ മുപ്പതു വര്‍ഷമായി അലയടിക്കുന്നു ഈ സുവര്‍ണ നാദം.

30 years of golden singing

“അഞ്ചാം വയസില്‍ ആയിരുന്നു എന്റെ ആദ്യത്തെ ‘പബ്ലിക് പെര്‍ഫോമന്‍സ്’ (അതേക്കുറിച്ച് ഇവിടെ വായിക്കാം). അന്ന് മുതല്‍ ഇന്ന് വരെ നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹപൂര്‍വമുള്ള പിന്തുണയാണ് ഇന്നും എനിക്ക് ബലമേകുന്നത്. ഇതൊരു കരിയര്‍ ആകുമെന്ന് കരുതിയതല്ല, എങ്കിലും, അവസരങ്ങള്‍ അതിലേക്കു നയിച്ചു. ഇന്നും, പാട്ടിന്റെ വഴിയേ നിങ്ങളോടൊപ്പം കൂടെ വരുവാന്‍ സര്‍വേശ്വരന്‍ സഹായിക്കുന്നു.”

“കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ മറക്കാനാവാത്ത സഹായങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചവര്‍ അനേകരാണ്. പാട്ടുകാര്‍, സംഗീതജ്ഞര്‍, പ്രൊഡ്യുസര്‍മാര്‍, പ്രേഷിത ശ്രേഷ്ടര്‍, വിശ്വാസികള്‍, വിമര്‍ശകര്‍ എന്നിങ്ങനെ നീളുകയാണ് ആ പട്ടിക. ആരെയും മറന്നിട്ടില്ല.. മറക്കാന്‍ കഴിയുന്നതുമല്ല.. കാരണം എല്ലാവരുടെയും പ്രോത്സാഹനമാണ് എന്നെ എവിടെ വരെ എത്തിച്ചത്.”

“നന്മയിലും തിന്മയിലും കൂട്ടായി നിന്ന എല്ലാ പ്രിയ സ്നേഹിതര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..”

Loving Jiji Sam

Please post your comments here using your Facebook account & share with your friends!

Facebooktwitterrssyoutubeby feather

One thought on “സുവര്‍ണ്ണഗീതങ്ങളുടെ 30 വര്‍ഷങ്ങള്‍ !

  1. What a grace, what a voice. Your songs are real blessing and encouragements to many.. Keep going sister… God bless you..
    Thanks for all your blessed contributions to the Christian Music industry/minisity..
    Best wishes for your future..

Comments are closed.